ഡൽഹി : മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയും LIC ബ്രാഞ്ച് മാനേജരുമാ യ സുശീൽ നഥാനിയേൽ (56) ഭാര്യ ജെന്നി ഫർ ,മകൻ ആസ്റ്റിൻ ,മകൾ ആകാംക്ഷ എന്നിവർക്കൊപ്പമാണ് ഏപ്രിൽ 19 ന് മക്കളുടെ സ്‌കൂൾ അവധി കശ്‍മീരിൽ ആഘോഷിക്കാനെത്തിയത്.
/sathyam/media/media_files/2025/04/24/gGEzs9UjHs12HFiDgKSB.jpg)
ഏപ്രിൽ 22 നാണ് അവർ പഹൽഗാമിൽ എത്തിയത്. ഭീകരർ വെടി യുതിർക്കാൻ തുടങ്ങിയതോടെ സുശീൽ ,ഭാര്യയെയും മക്കളെയും കൂട്ടി ഓടി ഒരു ടെന്റിനു പിറകിലൊളിച്ചു. അൽപ്പനേരം കഴിഞ്ഞ പ്പോൾ ഭീകരർ അവിടെയെത്തി.
/sathyam/media/media_files/2025/04/24/xhJTDfBUxZFaV9ireBvX.jpg)
ഞാൻ ക്രിസ്ത്യാനിയാണ് ,കൊല്ലരുത്, പ്ലീസ് "കലിമ ചൊല്ലാൻ ആവശ്യപ്പെട്ട ഭീകരനോട് മുട്ടുകാലിൽ നിന്നു കൊണ്ടാണ് അയാൾ ജീവനുവേണ്ടി യാചിച്ചു , ഒരലിവും ഉണ്ടായില്ലെന്ന് മാത്രമല്ല, ഭാര്യയുടെയും രണ്ടു മക്കളു ടെയും കണ്മുന്നിൽ വച്ച് ഭീകരർ അയാളുടെ നെഞ്ചിലേക്ക് തന്നെ നിറയൊഴിച്ചു കൊലപ്പെടുത്തുകയായിരുന്നു.
/sathyam/media/media_files/2025/04/24/poBkD58dC2utLSeYRxc2.jpg)
മുസ്ലീമാണോ എന്ന ചോദ്യത്തിന് മുട്ടുകാലിൽ ഇരുന്നു തൊഴുതു കൊണ്ടാണ് " ഞാൻ ക്രിസ്ത്യാനിയാണ് ,കൊല്ലരുത്, Please " എന്ന അവസാനവാചകം അദ്ദേഹം ഉരുവിട്ടത്.
പിതാവ് വെടിയേറ്റുവീണതുകണ്ട് ഉച്ചത്തിൽ കരഞ്ഞ സുശീലിന്റെ മകളുടെ മുട്ടിനും ഭീകരർ വെടിവച്ചു. മകൾ ആകാംക്ഷ ആശുപത്രിയിൽ ചികിത്സയിലാണ്.