New Update
/sathyam/media/media_files/2025/11/10/krishnaveni-2025-11-10-18-12-37.jpg)
ഹൈദരാബാദ്: ഹൈദരാബാദിൽ അവിഹിതബന്ധം സംശയിച്ച് ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു. അമീൻപുരിലെ കെഎസ്ആർ നഗറിലാണ് സംഭവം നടന്നത്.
Advertisment
അമീൻപുർ സ്വ​ദേശിനി കൃഷ്ണവേണി (37)യെയാണ് ഭർത്താവ് ബ്രഹ്മയ്യ കൊലപ്പെടുത്തിയത്. പ്ലസ്ടുവിന് പഠിക്കുന്ന ഒരു മകളും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുമാണ് ദമ്പതികൾക്കുണ്ടായിരുന്നത്.
കൃഷ്ണവേണി കൊഹിർ ഡിസിസിബി ബാങ്കിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്നു, ബ്രഹ്മയ്യ റിയൽ എസ്റ്റേറ്റിലാണ് ജോലി ചെയ്തിരുന്നത്.
വിവാഹേതര ബന്ധങ്ങളെച്ചൊല്ലി ദമ്പതികൾ തമ്മിൽ ഇടയ്ക്കിടെ തർക്കമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് തർക്കം രൂക്ഷമായതായും അതിനിടയിൽ ബ്രഹ്മയ്യ ക്രിക്കറ്റ് ബാറ്റ് കൊണ്ട് കൃഷ്ണവേണിയുടെ തലയിൽ അടിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ അവർ മരിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us