New Update
/sathyam/media/media_files/svianrj8pqh3KCOInNxI.jpg)
ചണ്ഡീഗഡ്: ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎല്‍എയുമായ കിരൺ ചൗധരിയും മകളും മുൻ എംപിയുമായ ശ്രുതി ചൗധരിയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു.
Advertisment
അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭിവാനി-മഹേന്ദ്രഗഡ് മണ്ഡലത്തിൽ നിന്ന് ശ്രുതി ചൗധരിക്ക് ടിക്കറ്റ് നിഷേധിച്ചതിൽ കിരൺ ചൗധരി അതൃപ്തിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹരിയാന മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബൻസി ലാലിന്റെ മരുമകളാണ് കിരൺ ചൗധരി.
ഹരിയാനയിലെ കോൺഗ്രസ് പാർട്ടി സ്വാർത്ഥതാൽപര്യത്തിന് പാർട്ടിയുടെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നുവെന്നും വ്യക്തികേന്ദ്രീകൃതമാകുന്നുവെന്നും ശ്രുതി ചൗധരി ആരോപിച്ചിരുന്നു. കിരൺ ചൗധരിയും ശ്രുതി ചൗധരിയും ബുധനാഴ്ച ഡൽഹിയിൽ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us