ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/LxJbxq3tSF6samNzM2cM.jpg)
ന്യൂഡൽഹി: 12 മിറാഷ് 2000-5 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ഖത്തറും ചർച്ച നടത്തിയതായി റിപ്പോർട്ട്. ഡല്‍ഹിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ടു ചെയ്തത്.
Advertisment
ഖത്തർ ഉപയോഗിക്കുന്ന വിമാനങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള പ്രസന്റേഷൻ യോഗത്തിൽ അവതരിപ്പിച്ചു. വിമാനം നല്ലനിലയിലാണെന്നും കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയുമെന്നും ഖത്തർ അധികൃതർ വിശദീകരിച്ചു.
ഖത്തറിന്റെ കൈവശമുള്ള മിറാഷ് 2000 ശ്രേണിയില്‍പ്പെടുന്ന വിമാനങ്ങളെക്കാള്‍ കൂടുതല്‍ മികച്ചതാണ് ഇന്ത്യയുടെ കൈവശമുള്ള മിറാഷ് വിമാനങ്ങൾ. 2 വിമാനങ്ങളുടെയും എൻജിൻ സമാനമാണ്. യുദ്ധവിമാനങ്ങള്‍ക്കൊപ്പം മിസൈലുകളും കൂടുതല്‍ എന്‍ജിനുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us