New Update
/sathyam/media/media_files/DfMn0bx7ulxPrlMVQXkQ.jpg)
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ ഇന്നും സര്‍വീസുകള്‍ റദ്ദാക്കി. വിവിധ നഗരങ്ങളില്‍ നിന്നുള്ള 67 സര്‍വീസുകളാണ് റദ്ദാക്കിയത്.
Advertisment
പ്രതികൂല കാലാവസ്ഥയും പ്രവര്‍ത്തനതടസ്സങ്ങളുമാണ് റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം.
67 സര്‍വീസുകളില്‍ നാലെണ്ണം മാത്രമാണ് പ്രവര്‍ത്തന തടസ്സങ്ങളാല്‍ റദ്ദാക്കിയത്.
അഗര്‍ത്തല, ചണ്ഡിഗഡ്, ഡെറാഢൂണ്‍, വാരാണസി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സര്‍വീസ് റദ്ദാക്കിയത് മോശം കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്നാണ്.
ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് ആണ് അനുഭവപ്പെടുന്നത്. ഇന്ന് വൈകീട്ടും രാത്രിയും ഉള്ള സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു.
പ്രതികൂല കാലാവസ്ഥ സര്‍വീസുകള്‍ ബാധിക്കുമെന്ന് ഇന്‍ഡിഗോ എക്‌സില്‍ കുറിച്ചു. മുന്നറിയിപ്പില്ലാതെ വിമാനം വൈകുന്നതിലും റദ്ദാക്കുന്നതില്‍ യാത്രക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us