/sathyam/media/media_files/5vDWxWLSsJEH7CIcdcnv.jpg)
നോയിഡ: ഐആര്‍എസ് ഉദ്യോഗസ്ഥന്റെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നോയിഡയിലാണ് സംഭവം. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഐആർഎസ് ഉദ്യോഗസ്ഥനായ സൗരഭ് മീണയെ അറസ്റ്റ് ചെയ്തു.
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ റിസോഴ്‌സ് ഉദ്യോഗസ്ഥയായ ശിൽപ ഗൗതം എന്ന യുവതിയാണ് നോയിഡയിലെ സെക്ടർ 100 ലെ ലോട്ടസ് ബൊളിവാർഡ് അപ്പാർട്ട്‌മെന്റില്‍ മരിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ശിൽപയും സൗരഭും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് യുവതിയുടെ കുടുംബം പറയുന്നു. ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവർ കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ട്. ശില്‍പയെ വിവാഹം കഴിക്കാമെന്ന് സൗരഭ് പറഞ്ഞിരുന്നുവെന്നും, എന്നാല്‍ വാക്ക് പാലിച്ചില്ലെന്നും യുവതിയുടെ പിതാവ് ഒ.പി. ഗൗതം ആരോപിച്ചു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും ഗൗതം പറഞ്ഞു. തന്റെ മകളെ സൗരഭ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് അദ്ദേഹം പൊലീസില്‍ പരാതി നല്‍കി.
എന്നാല്‍ മൂന്ന് മാസം മുമ്പാണ് ഡേറ്റിംഗ് ആപ്പ് വഴി ശില്‍പയെ പരിചയപ്പെട്ടതെന്നാണ് സൗരഭിന്റെ പ്രതികരണം. യുവതിയുടെ വീട്ടുകാര്‍ പറയുന്നത് പോലെ മൂന്ന് വര്‍ഷം മുമ്പല്ലെന്നും സൗരഭ് പറഞ്ഞു. സൗരഭിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) മനീഷ് കുമാർ മിശ്ര പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us