/sathyam/media/media_files/5vDWxWLSsJEH7CIcdcnv.jpg)
പട്‌ന: ബിഹാറില്‍ ജനതാദൾ (യുണൈറ്റഡ്) പോളിംഗ് ഏജൻ്റ് കൊല്ലപ്പെട്ടു. നളന്ദ ജില്ലയിലെ മൗവ ഗ്രാമത്തിലാണ് സംഭവം. അനിൽകുമാർ (62) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നില്‍ ഭൂമി തര്‍ക്കമാണോ, രാഷ്ട്രീയ പകപോക്കലാണോയെന്നതാണ് അന്വേഷിക്കുന്നത്.
അനിൽകുമാർ പുലർച്ചെ തൻ്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ഒരു സംഘം ആളുകൾ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അനിൽകുമാർ മാറിൻ്റെ ഭാര്യ പ്രമീളാ ദേവി രണ്ട് പേർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
ഭർത്താവിന് സഹോദരനുമായി തർക്ക ഭൂമിയുണ്ടെന്ന് പ്രമീളാ ദേവി പറഞ്ഞു. സഹോദരനുമായി ഭര്‍ത്താവിന് ഭൂമി തര്‍ക്കമുണ്ടായിരുന്നുവെന്ന് പ്രമീളാ ദേവി പറഞ്ഞു.
ജനതാദൾ (യുണൈറ്റഡ്) പോളിംഗ് ഏജൻ്റായതിന് പിന്നാലെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ചിലര്‍ പിതാവിന ഭീഷണിപ്പെടുത്തിയിരുന്നതായി മകൾ നിതു കുമാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുരേന്ദ്ര മഹ്തോ, രാകേഷ് മഹ്തോ എന്നിവരാണ് ഭീഷണിപ്പെടുത്തിയതെന്നും മകള്‍ പറഞ്ഞു.
അനില്‍കുമാറിനെ ഭീഷണിപ്പെടുത്തിയത് ആര്‍ജെഡി അനുഭാവികളാണെന്ന് നളന്ദ എംപി കൗശലേന്ദ്ര കുമാര്‍ ആരോപിച്ചു. മൗവ ഗ്രാമത്തിൽ തങ്ങളുടെ പാർട്ടിയുടെ പോളിംഗ് ഏജൻ്റായിരുന്നു അനിൽ. ആർജെഡിയിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരവും അദ്ദേഹത്തെ അക്രമികൾ അസഭ്യം പറഞ്ഞുവെന്നും കൗശലേന്ദ്ര കുമാര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us