Advertisment

ജാര്‍ഖണ്ഡില്‍ ആദിവാസി വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ട് ബിജെപി. പാര്‍ട്ടി വിജയിച്ചത് ഒരു എസ്ടി സംവരണ സീറ്റില്‍ മാത്രം. ബിജെപിയുടെ ഏക ഗോത്രവിജയം ചമ്പൈ സോറന്റെ പരമ്പരാഗത മണ്ഡലമായ സെറൈകെലയില്‍ നിന്ന്. ജാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ ബിജെപിയുടെ സ്വാധീനം കുറയുന്നു

2019ലെ തെരഞ്ഞെടുപ്പിലും ഇവിടെ രണ്ട് സീറ്റുകള്‍ മാത്രമേ ബിജെപിക്ക് നേടാനായുള്ളൂ. ആദിവാസി മേഖലകളില്‍ ബിജെപിയുടെ സ്വാധീനം കുറയുന്നത് വ്യക്തമാണ്.

New Update
BJP's Tribal Faces Fail To Lure Voters, Party Wins Only One ST Reserves Seat

റാഞ്ചി: 2024-ലെ ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം വന്‍ വിജയമാണ് നേടിയത്. എന്‍ഡിഎയ്ക്കെതിരെ 81-ല്‍ 56 സീറ്റുകളും നേടികൊണ്ടാണ് ഇന്ത്യാ മുന്നണി ഉജ്ജ്വല വിജയം കൈവരിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് സംസ്ഥാനത്ത് ജെഎംഎം നയിക്കുന്ന ഇന്ത്യാ സഖ്യത്തെ പുറത്താക്കാന്‍ കഴിയുമെന്ന് ഏറെ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നു.

Advertisment

28 സംവരണ ഗോത്ര മണ്ഡലങ്ങളില്‍ ഒരു വിജയം മാത്രം നേടിയ ബിജെപി സഖ്യത്തിന് പോരാട്ടം കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഈ സീറ്റുകളില്‍ ഇന്ത്യാ സഖ്യം ആധിപത്യം പുലര്‍ത്തുകയും പട്ടികജാതി സീറ്റുകളില്‍ 27 എണ്ണത്തിലും വിജയം നേടുകയും ചെയ്തു.

2019ലെ തെരഞ്ഞെടുപ്പിലും ഇവിടെ രണ്ട് സീറ്റുകള്‍ മാത്രമേ ബിജെപിക്ക് നേടാനായുള്ളൂ. ആദിവാസി മേഖലകളില്‍ ബിജെപിയുടെ സ്വാധീനം കുറയുന്നത് വ്യക്തമാണ്.

തെരഞ്ഞെടുപ്പിന് മുമ്പ് മുതിര്‍ന്ന നേതാവ് ചമ്പായി സോറനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും കാര്യമായ പുരോഗതി നേടാനായില്ല. ബിജെപിയുടെ ഏക ഗോത്ര വിജയം ചമ്പൈ സോറന്റെ പരമ്പരാഗത മണ്ഡലമായ സെറൈകെലയില്‍ നിന്നാണ്.

കൂടാതെ ഒമ്പത് പട്ടികജാതി സംവരണ സീറ്റുകളില്‍ മൂന്നെണ്ണം ബിജെപിക്ക് നേടാനായി. ജെഎംഎമ്മും കോണ്‍ഗ്രസും രണ്ട് സീറ്റുകള്‍ വീതവും ആര്‍ജെഡിയും എല്‍ജെപിയും ഓരോ സീറ്റും നേടി.

ജെഎംഎമ്മിലെ ഹേമന്ത് സോറന്‍ (ബര്‍ഹേത്), ബസന്ത് സോറന്‍ (ദുംക), ബി ജെ പിയില്‍ നിന്നുള്ള ചമ്പായി സോറന്‍ (സെറൈകെല), കോണ്‍ഗ്രസില്‍ നിന്നുള്ള സോനാറാം സിങ്കു (ജഗന്നാഥ്പൂര്‍) എന്നിവരാണ് ഗോത്ര സംവരണ മണ്ഡലങ്ങളിലെ പ്രധാന വിജയികള്‍. 

രാംദാസ് സോറന്‍ (ഘട്ശില), നിരല്‍ പുര്‍ത്തി (മജ്ഗാവ്), സുഖ്‌റാം ഒറോണ്‍ (ചക്രധര്‍പൂര്‍) എന്നിവരായിരുന്നു മറ്റ് ശ്രദ്ധേയമായ ജെഎംഎം വിജയികള്‍.

Advertisment