ജമ്മു കശ്മീരിലെ നിയമസഭ തിരഞ്ഞെടുപ്പ്, സീറ്റ് ധാരണയായി; നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റില്‍ മത്സരിക്കും, കോണ്‍ഗ്രസ് 32 ഇടത്ത്, സിപിഎമ്മിന് ഒരു സീറ്റ്‌

സി.പി.എമ്മിനും പാന്തേഴ്‌സ് പാര്‍ട്ടിക്കും ഓരോ സീറ്റുകള്‍ വീതം നീക്കിവെച്ചു. ശ്രീനഗറില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് പ്രഖ്യാപനം. 1987നു ശേഷം ആദ്യമായാണ് എൻസിയും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടാകുന്നത്.  

New Update
fake vote.jpg

ശ്രീനഗർ: അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിൽ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയായി. നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലും മത്സരിക്കും. അഞ്ച് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സൗഹൃദമത്സരമായിരിക്കുമെന്നും കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ താരഖ് ഹമീദ് കര്‍ അറിയിച്ചു.

Advertisment