മരുമകളുടെ അവിഹിതബന്ധം എതിർത്തതിൽ പ്രതികാരം; കടലൂരിൽ കർഷകനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; മരുമകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

New Update
G

ചെ​ന്നൈ: മരുമകളുടെ വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് വയോധികനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. 

Advertisment

കടലൂർ മാലിഗാംപട്ട് സ്വദേശിയായ രാജേന്ദ്രനാണ് (64) ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് രാജേന്ദ്രന്റെ മരുമകൾ ജയപ്രിയ (28), ഇവരുടെ കാമുകൻ മണികണ്ഠൻ (39), സഹായികളായ ഗുബേന്ദ്രൻ (29), പാർത്ഥിപൻ (29) എന്നിവരെ പോലീസ് പിടികൂടി. രാജേന്ദ്രനും സുഹൃത്തും കൂടി ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് വാനിലെത്തിയ പ്രതികൾ ഇവരെ തടഞ്ഞുനിർത്തിയത്. 

തുടർന്ന് ബൈക്കിന് പിന്നിലിരിക്കുകയായിരുന്ന രാജേന്ദ്രന്റെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടെങ്കിലും രാജേന്ദ്രന് സാരമായി പരിക്കേറ്റു.

മണികണ്ഠനും ജയപ്രിയയും തമ്മിലുള്ള പ്രണയബന്ധത്തെ രാജേന്ദ്രൻ ശക്തമായി എതിർത്തിരുന്നു. ഈ ബന്ധത്തിന് തടസ്സമായി നിന്ന രാജേന്ദ്രനെ വകവരുത്താൻ ജയപ്രിയയുടെ അറിവോടെ മണികണ്ഠനും സംഘവും പദ്ധതിയിടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

Advertisment