യൂട്യൂബ് നിർദേശമനുസരിച്ച് ശരീരഭാരം കുറയ്ക്കാൻ ബോറാക്സ് കഴിച്ച 19കാരി​ക്ക് ദാ​രു​ണാ​ന്ത്യം. സംഭവം മധുരയിൽ, കേസെടുത്ത് പൊലീസ്

New Update
KALAYARASI

ചെന്നൈ: ശരീരഭാരം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പൽപുരം സ്വദേശിനിയും കോളജ് വിദ്യാർഥിനിയുമായ ക​ല​യ​ര​സി​യാണ് മരിച്ചത്.

Advertisment

ശരീരഭാരം കുറയ്ക്കുന്നതിനായി വെങ്ങാരം (ബോറാക്സ്) വാങ്ങി കഴിച്ചെന്നാണ് വിവരം. ജനുവരി 16നാണ് മരുന്ന് കഴിച്ചത്. തുടർന്ന് കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യനില ഗുരുതരമായതോടെ പിന്നീട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനുവരി 18ന് ക​ല​യ​ര​സി​യുടെ പിതാവ് സെല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Advertisment