ഡൽഹി : കപിൽദേവിൻറെ ഒരേയൊരു മകൾ അമിയ ദേവ് 29 കാരിയാണ്. ലണ്ടനിൽ ഗ്രജുവേഷൻ പൂർത്തിയാക്കിയ അമിയ കപിൽ ദേവി ന്റെ ജീവിതകഥയെ ആസ്‌പദമാക്കി നിർമ്മിച്ച 83 സിനിമയുടെ അസി.ഡയറക്റ്റർ കൂടിയായിരുന്നു. കപിലിന്റെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് നേടിയത് 1983 ലാണ്.
/sathyam/media/media_files/2025/02/27/R853AKsBilkL2qecnfyM.jpg)
മകളുമായി ബന്ധപ്പെട്ട് 2023 ൽ നടന്ന ഒരു സംഭവം കപിൽദേവ് , സോണി ടിവിയിലെ " ദി കപിൽ ശർമ്മ ഷോയിൽ " വിവരിച്ചത് ഇങ്ങനെയാണ്.
ഒരുദിവസം രാത്രി കൂട്ടുകാരികളുമായി മുംബൈയിലെ ഹോട്ട ലിൽ പാർട്ടികഴിഞ്ഞശേഷം മകളെ പിക്ക് ചെയ്യാൻ കപിൽദേവ് കാറിലെത്തി. രാത്രി 10 മണികഴിഞ്ഞിരുന്നു. മടക്കയാത്രയിൽ JJ ഹോസ്‌പിറ്റൽ ജംക്ഷനിൽ വണ്ടി റോംഗ് സൈഡ് ആയാണ് സിഗ്നൽ കടന്നത്. ട്രാഫിക്ക് പോലീസ് വണ്ടി തടഞ്ഞു.
വണ്ടിയിൽ കപിൽ ദേവാണെന്നു കണ്ട ട്രാഫിക് ഇൻസ്പെക്ടർ അദ്ദേഹത്തോട് സോറി പറഞ്ഞശേഷം പൊയ്‌ക്കൊള്ളാൻ നിർദ്ദേ ശിച്ചു. എന്നാൽ മകൾ അതനുവദിച്ചില്ല. തെറ്റായി ഡ്രൈവ് ചെയ്ത പിതാവിൽ നിന്നും ഫൈൻ ഈടാക്കാൻ ട്രാഫിക്ക് ഇൻസ്പെക്ട റോട് അമിയ ആവശ്യപ്പെട്ടു.
/sathyam/media/media_files/2025/02/27/RhYNkiPjFGm18ELbk6Kv.jpg)
" ബേബി ഇത് ഞാനുൾപ്പെടെ ലോകം ആരാധിക്കുന്ന ഇന്ത്യയുടെ അഭിമാനഭാജനമാണ് " ട്രാഫിക് ഇൻസ്പെക്ടർ തൊഴുകൈയ്യോടെ പറഞ്ഞു.
മകൾ വഴങ്ങിയില്ല. ഒടുവിൽ സ്വന്തം പിതാവിന് ഫൈൻ എഴുതി പണവും കൊടുപ്പിച്ചശേഷമാണ് വണ്ടി മുന്നോട്ടെടുക്കാൻ മകൾ സമ്മതിച്ചത്..
മകളുടെ പെരുമാറ്റത്തിൽ കപിലിന് എതിർപ്പൊട്ടുമില്ല. യുവത ലമുറ തെറ്റുകണ്ടാൽ ഇതുപോലെ ജാഗ്രതയോടെ മുഖം നോക്കാതെ പ്രതികരിക്കണമെന്നാണ് കപിൽ പറയുന്നത്.