ജയിലിൽ കഴിയുന്ന ഭർത്താവിന് ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ബലാത്സംഗം ചെയ്തു. സൈനിക ശിപായി അറസ്റ്റിൽ

പ്രതിയായ മോണിബുർ റഹ്മാൻ(34) സ്വയം ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തുകയും ഭർത്താവിന് ജാമ്യം ലഭിക്കാൻ തന്‍റെ സ്വാധീനം ഉപയോഗിക്കാമെന്ന് പറഞ്ഞതായും പൊലീസ് പറഞ്ഞു.

New Update
KOLKATA POLICE

കൊൽക്കത്ത: കൊൽക്കത്തയിൽ ജയിലിൽ കഴിയുന്ന ഭർത്താവിന് ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സൈനിക ശിപായി അറസ്റ്റിൽ. 

Advertisment

പ്രതിയായ മോണിബുർ റഹ്മാൻ(34) സ്വയം ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തുകയും ഭർത്താവിന് ജാമ്യം ലഭിക്കാൻ തന്‍റെ സ്വാധീനം ഉപയോഗിക്കാമെന്ന് പറഞ്ഞതായും പൊലീസ് പറഞ്ഞു.

കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് പ്രദേശത്തുള്ള ഒരു ആഡംബര ഹോട്ടലിൽ വച്ചാണ് മോണിബർ വീട്ടമ്മയെ പീഡിപ്പിച്ചത്. 

യുവിതയുടെ നഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Advertisment