New Update
/sathyam/media/media_files/2025/12/16/mamata-banerjee-2025-12-16-18-32-58.png)
കൊല്‍ക്കത്ത: എസ്ഐആറിന്റെ ഭാഗമായി 58 ലക്ഷം പേരെ ഒഴിവാക്കിയാണ് ബംഗാളിൽ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.
Advertisment
ഇതില്‍ മുഖ്യമന്ത്രി മമതാ ബാനർജി വോട്ട് ചെയ്യുന്ന പോളിങ് ബൂത്തിൽ നിന്നും 127 പേരുകളാണ് നീക്കം ചെയ്ത്. സ്ഥലം മാറിപ്പോയവർ, മരിച്ചവർ, ഇരട്ട വോട്ടർമാർ എന്നിവരെയാണ് ഒഴിവാക്കിയതെന്നാണ് വിശദീകരണം.
ഭബാനിപൂർ-159 നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് മമത ബാനർജി. മിത്ര ഇൻസ്റ്റിറ്റ്യൂഷൻ ബൂത്തിലാണ്( പാര്‍ട്ട് നമ്പര്‍ 207 ) വോട്ട് രേഖപ്പെടുത്തുന്നത്.
അതേസമയം കരട് പട്ടികയുടെ പ്രസിദ്ധീകരണത്തോടെ എസ്ഐആറിന്റെ ഒന്നാം ഘട്ടം അവസാനിച്ചു. ഫെബ്രുവരിയിലാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us