പ്രയാഗ്രാജ്: മഹാകുംഭമേള നടക്കുന്ന ഉത്തര്‍പ്രദേശിലെ നദീജലത്തിന് ഗുണനിലവാരമില്ലെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ഉയര്‍ന്ന അളവില്‍ ഫെക്കല്‍ കോളിഫോം ഉള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വെള്ളത്തില്‍ ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി.പി.സി.ബി) ദേശീയ ഹരിത ട്രൈബ്യൂണലിനെ (എന്‍.ജി.ടി) അറിയിച്ചു. സി.പി.സി.ബിയുടെ കണക്കനുസരിച്ച്, ഫെക്കല്‍ കോളിഫോമിന്റെ അനുവദനീയമായ പരിധി 100 മില്ലി വെള്ളത്തിന് 2,500 യൂണിറ്റാണ്.