/sathyam/media/media_files/2026/02/11/lic-mf-inauguration-2026-02-11-16-25-51.jpg)
ഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ വനിതാ കേന്ദ്രീകൃത ബ്രാഞ്ച് ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ ഇത്തരമൊരു സംരംഭം ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായി എല്‍ഐസി മ്യൂച്വല്‍ ഫണ്ട് മാറി.
സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന രീതിയിലാണ് ഈ ബ്രാഞ്ച് രൂപകല്‍പ്പന. വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, ഉദ്യോഗസ്ഥര്‍, സംരംഭകര്‍, വിരമിച്ചവര്‍ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലുള്ള സ്ത്രീകള്‍ക്ക് വ്യക്തിഗത നിക്ഷേപ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ ലഭിക്കും. ഉല്‍പ്പന്നങ്ങളുടെ സവിശേഷതകള്‍, നടപടിക്രമങ്ങള്‍, ദീര്‍ഘകാല നിക്ഷേപ തത്വങ്ങള്‍ എന്നിവയില്‍ വ്യക്തത നല്‍കി കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഒരു ഡിജിറ്റല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ കൂടിയായി പ്രവര്‍ത്തിക്കുന്ന ഈ ബ്രാഞ്ച്, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, പേപ്പര്‍ രഹിത ഇടപാടുകള്‍ എന്നിവ ഉപയോഗിക്കാന്‍ സ്ത്രീകളെ സഹായിക്കുകയും അവരുടെ ഡിജിറ്റല്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ സ്ത്രീകള്‍ക്കായി പ്രത്യേക നിക്ഷേപ ബോധവല്‍ക്കരണ ക്ലാസുകളും ഇവിടെ സംഘടിപ്പിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us