മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ബ്ലോ​ക്ക് ചെ​യ്തു; ആ​ൺ​സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി യു​വ​തി. ഇരുവരും ഇൻസ്റ്റയിലൂടെ പരിചയപ്പെട്ടത് ആറ് മാസം മുമ്പ്

കാം​ത പ്ര​സാ​ദ് ഒ​രു ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​തി​ന് പി​ന്നാ​ലെ യു​വാ​വ് റോ​ഷ്‌​നി​യു​ടെ ഫോ​ണ്‍ കോ​ളു​ക​ളും മെ​സേ​ജു​ക​ളും അ​വ​ഗ​ണി​ച്ചി​രു​ന്നു.

New Update
girl

ബി​ലാ​സ്പു​ര്‍: മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ബ്ലോ​ക്ക് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ആ​ൺ​സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി പി​ടി​യി​ൽ. 

Advertisment

ഛത്തീ​സ്ഗ​ഢി​ലെ ബി​ലാ​സ്പു​രി​ലാ​ണ് ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കാം​ത പ്ര​സാ​ദ് സൂ​ര്യ​വം​ശി(25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ കാം​ത പ്ര​സാ​ദി​ന്‍റെ പെ​ൺ​സു​ഹൃ​ത്ത് റോ​ഷ്‌​നി സൂ​ര്യ​വം​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. 

ആ​റ് മാ​സം മു​ൻ​പ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്.

കാം​ത പ്ര​സാ​ദ് ഒ​രു ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​തി​ന് പി​ന്നാ​ലെ യു​വാ​വ് റോ​ഷ്‌​നി​യു​ടെ ഫോ​ണ്‍ കോ​ളു​ക​ളും മെ​സേ​ജു​ക​ളും അ​വ​ഗ​ണി​ച്ചി​രു​ന്നു. 

തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സം മു​ൻ​പ് കാം​ത പ്ര​സാ​ദ് യു​വ​തി​യു​ടെ ന​മ്പ​റും ബ്ലോ​ക്ക് ചെ​യ്തി​രു​ന്നു.

ചൊ​വ്വാ​ഴ്ച കാം​ത പ്ര​സാ​ദി​നെ നേ​രി​ട്ട് കാ​ണാ​ൻ താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യ റോ​ഷ്നി കൈ​വ​ശം ക​ത്തി​യും സൂ​ക്ഷി​ച്ചി​രു​ന്നു. 

പ്ര​സാ​ദി​നെ ക​ണ്ട യു​വ​തി യു​വാ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ കാം​ത പ്ര​സാ​ദ് ഫോ​ൺ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.


ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ യു​വ​തി കാം​ത പ്ര​സാ​ദി​ന്‍റെ നെ​ഞ്ചി​ല്‍ ക​ത്തി കു​ത്തി​യി​റ​ക്കു​ക​യാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ടെ​ത്തി​യ കാം​ത​യു​ടെ സു​ഹൃ​ത്ത് കു​ത്തേ​റ്റ് നി​ല​ത്തു​കി​ട​ക്കു​ന്ന യു​വാ​വി​നെ​യാ​ണ് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ റോ​ഷ്നി​യെ കൊ​ല​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കാം​ത പ്ര​സാ​ദി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Advertisment