/sathyam/media/media_files/8OwPnj4SiusjpUZ7bNvg.webp)
ഭോ​പ്പാ​ല്‍: വ​യ​നാ​ട് ദു​ര​ന്ത​ത്തി​നെ തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ന് 20 കോ​ടി രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. മു​ഖ്യ​മ​ന്ത്രി ഡോ. ​മോ​ഹ​ന്‍ യാ​ദ​വാ​ണ് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​ള​യം ബാ​ധി​ച്ച ത്രി​പു​ര​യ്ക്കും ധ​ന​സ​ഹാ​യ​മാ​യി 20 കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
മ​ധ്യ​പ്ര​ദേ​ശ് ഉ​ള്‍​പ്പ​ടെ​യു​ള്ള ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യ മ​ഴ, മ​ണ്ണി​ടി​ച്ചി​ല്‍, വെ​ള്ള​പ്പൊ​ക്കം തു​ട​ങ്ങി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളാ​ല്‍ ബാ​ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും, ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ത്രി​പു​ര​യും കേ​ര​ള​വും ഇ​ത്ത​ര​ത്തി​ലു​ള്ള രൂ​ക്ഷ​മാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രി​ച്ചു​വെ​ന്നും മോ​ഹ​ന്‍ യാ​ദ​വ് എ​ക്​സി​ല്‍ കു​റി​ച്ചു.
ജീ​വ​നും സ്വ​ത്തി​നും വ​ന്‍ തോ​തി​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്ന​ത് വ​ള​രെ ദുഃ​ഖ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി എ​ത്ര​യും വേ​ഗം ത​ര​ണം ചെ​യ്യാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്ന​താ​യും മോ​ഹ​ന്‍ യാ​ദ​വ് എ​ക്​സി​ലൂ​ടെ അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us