ഭർത്താവിന്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ഭർത്താവ് പിടിയിൽ

ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ മം​ഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു

New Update
1526762-lady-murder-1

 മംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ മർദനമേറ്റ് ​ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മം​ഗലാപുരത്ത് സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സക്കിടെ നൂറാലു ബെട്ടു ഗ്രാമത്തിലെ ​ഗീത(39) ആണ് തിങ്കളാഴ്ച മരിച്ചത്. സംഭവത്തിൽ ഭർത്താവ് സുനിൽ കുമാർ പൊലീസ് പിടിയിലായിട്ടുണ്ട്.

Advertisment

കഴിഞ്ഞ മാസം 27 നാണ് സുനിൽ കുമാർ ​ഗീതയെ ക്രൂരമായി മർദിച്ചത്. ആയുധം ഉപയോ​ഗിച്ചും പ്രതി ഭാര്യയെ ആക്രമിച്ചിരുന്നു. ആക്രമത്തിൽ ​ഗീതയുടെ നെഞ്ചിലെ എല്ലുകൾ ഒടിഞ്ഞിരുന്നു. 

ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ മം​ഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രതി ആയുധം ഉപയോ​ഗിച്ച് ​ഗീതയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 

Advertisment