സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് സമൂഹമാധ്യമത്തില്‍ പ്രകോപന പോസ്റ്റിട്ട കേസ്. രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

വിവാഹിതയായ ഹിന്ദു സ്ത്രീയെയും മുസ്‌ലിം യുവാവിനെയും ഉള്‍പ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാണ് കേസ്. 

New Update
img(169)

മംഗളൂരു: സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് സമൂഹമാധ്യമത്തില്‍ പ്രകോപന പോസ്റ്റിട്ട കേസില്‍ രണ്ട് യുവാക്കളെ മണിപ്പാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 

Advertisment

ബണ്ട്വാള്‍ താലൂക്കിലെ പുത്തൂര്‍ റോഡ് സ്വദേശി കെ.നിതേഷ് (20), കഡബ താലൂക്കിലെ സിരിബാഗിലു ഗ്രാമത്തിലെ എ.ഹിതേഷ് (19) എന്നിവരാണ് അറസ്റ്റിലായത്.


കഴിഞ്ഞ വര്‍ഷം മേയ് 16ന് കാര്‍ക്കളയില്‍ നിന്നുള്ള വിവാഹിതയായ ഹിന്ദു സ്ത്രീയെയും മുസ്‌ലിം യുവാവിനെയും ഉള്‍പ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാണ് കേസ്. 


മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാനും സംഘര്‍ഷം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ള പോസ്റ്റിനെതിരെ പരാതിയുടെ അടിസ്ഥാനത്തില്‍ മണിപ്പാല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. 

ഡിജിറ്റല്‍ തെളിവുകളും മെറ്റയില്‍ നിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു. തുടര്‍ന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു.

Advertisment