മണിപ്പൂരിൽ നിർണായക രാഷ്ട്രീയ നീക്കവുമായി സഖ്യകക്ഷി; കുകി പീപ്പിൾസ് അലയൻസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടാത്തതിൽ വ്യാപക പ്രതിഷേധം. ബിജെപിയുടേത്‌ ഉൾപ്പെടെ 10 കുക്കി എംഎൽഎമാർ നിയമസഭാ സമ്മേളനത്തിനുണ്ടാവില്ല. കെ.പി.എയുടെ ഇടച്ചിൽ ബജെപിക്ക് കനത്ത തിരിച്ചടി

21ന്‌ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ പത്ത്‌ കുക്കി എംഎൽഎമാരും പങ്കെടുക്കില്ലന്ന്‌ ഉറപ്പായി

New Update
biren sigh

ഇംഫാൽ: മണിപ്പൂരിൽ രൂക്ഷമായി തുടരുന്ന കലാപം ശമിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടാത്തതിൽ വ്യാപക പ്രതിഷേധം. നിർണായക രാഷ്ട്രീയ നീക്കങ്ങൾക്കാണ് ഈ പ്രതിഷേധങ്ങൾ വഴിയൊരുക്കിയത്. കുകി പീപ്പിൾസ് അലയൻസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. രണ്ട് എം.എൽ.എമാരാണ് കെ.പി.എക്ക് ഉള്ളത്. 

Advertisment

മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കാത്തതിൽ പ്രതിഷേധിച്ചാണ് പിന്തുണ പിൻവലിച്ചത്. കെ.പി.എ പിന്തുണ പിൻവലിച്ചതുകൊണ്ട് സർക്കാരിന് ഭൂരിപക്ഷം നഷ്ടമാവില്ല. 21ന്‌ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ പത്ത്‌ കുക്കി എംഎൽഎമാരും പങ്കെടുക്കില്ലന്ന്‌ ഉറപ്പായി.

ബിജെപിയുടെ ഏഴും കുക്കി പീപ്പിൾസ് അലയൻസിൽ നിന്നുള്ള രണ്ടുപേരും ഒരു സ്വതന്ത്രനും ഉൾപ്പെടെ 10 കുക്കി എംഎൽഎമാരാണ്‌ 60 അം​ഗ സഭയിൽ ഉള്ളത്‌. ചുരാചന്ദ്പൂരിലെ ബിജെപി എംഎൽഎ എൽഎം ഖൗട്ടെ സമ്മേളനത്തിനില്ലന്ന്‌ വ്യക്തമാക്കി. കുക്കി,നാഗ സംഘടനകൾ സമ്മേളനം ബഹിഷ്‌ക്കാരിക്കാൻ എംഎൽഎമാരോട്‌ ആവശ്യപ്പെട്ടിരുന്നു. കുക്കികളുടെ പ്രധാന ആവശ്യമായ സ്വയംഭരണം തള്ളുന്ന പ്രമേയം 21ന്‌ നിയമസഭ പാസാക്കുമെന്നും സൂചനയുണ്ട്‌.

അതിനിടെ സംഘർഷം രൂക്ഷമായി തുടരുന്ന സംസ്ഥാനത്തേക്ക് കേന്ദ്രസർക്കാർ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. അർധ സൈനിക വിഭാഗങ്ങളായ സി.ആർ.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നിവയിലെ 10 കമ്പനികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്.

Advertisment