​ഗുജറാത്തിൽ ​ഗെ‍യിമിം​ഗ് സെന്ററിൽ വൻതീപിടിത്തം; ഇരുപതോളം പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്‌

rajkot fire : തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. താൽക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് തീ പടർന്നത്. 15 കുട്ടികളെ രക്ഷപ്പെടുത്തിയതായി ദൗത്യസംഘം അറിയിച്ചു

New Update
rajkot gaming centre

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ ടിആർപി ഗെയിമിങ് സോണിൽ ഉണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം നിരവധി പേർ വെന്തുമരിച്ചു. ഇരുപതോളം മൃതദേഹങ്ങൾ കണ്ടെടുത്തു. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു.

Advertisment

തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. താൽക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് തീ പടർന്നത്. 15 കുട്ടികളെ രക്ഷപ്പെടുത്തിയതായി ദൗത്യസംഘം അറിയിച്ചു. തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.  പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. 

യുവരാജ് സോളങ്കി എന്നയാളുടെ പേരിലാണ് ഗെയിമിങ് സോൺ പ്രവർത്തിക്കുന്നത്. സോളങ്കിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്കോട്ട് പൊലീസ് കമ്മിഷണർ  രാജു ഭാർഗവ പറഞ്ഞു.

Advertisment