മുംബൈ: മലാദിലെ തന്റെ കെട്ടിടത്തില്‍ അനധികൃതമായി ഗ്രൗണ്ട്, മെസാനൈന്‍ നിലകള്‍ നിര്‍മ്മിച്ചുവെന്നാരോപിച്ച് നടന് മിഥുന് ചക്രവര്‍ത്തിക്ക് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
മെസാസിന് തറ എന്നത് ഒരു ഭാഗിക നിലയാണ്. ഇത് സാധാരണയായി രണ്ട് നിലകള്‍ക്കിടയില്‍ നിര്‍മ്മിക്കുന്നു.
മെയ് 10 ന് നല്കിയ ഷോകോസ് നോട്ടീസ് അനുസരിച്ച്, അനധികൃത നിര്‍മ്മാണത്തിന് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് നിയമത്തിലെ സെക്ഷന്‍ 475എ പ്രകാരം പ്രോസിക്യൂഷന് നടപടി സ്വീകരിക്കുമെന്ന് മുംബൈ സിവില്‍ ബോഡി നടന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെടുന്നതിനുള്ള പിഴകളാണ് 475എ വകുപ്പ് കൈകാര്യം ചെയ്യുന്നത്.