16 വയസ്സിന് താഴെയുള്ളവരുടെ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കുന്നത് പരിഗണനയിലെന്ന് സിദ്ധരാമയ്യ; നിർണ്ണായക നീക്കവുമായി കർണാടക സർക്കാർ

New Update
PHONE

ബംഗളൂരു: കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയ ആസക്തി തടയുന്നതിനായി 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നു.

Advertisment

ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നടപ്പിലാക്കിയ സമാനമായ നിയന്ത്രണങ്ങൾ മാതൃകയാക്കിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്.

വിദ്യാലയങ്ങളിലും ക്യാമ്പസുകളിലും പ്രായപൂർത്തിയാകാത്തവരുടെ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് സർക്കാർ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരോട് മുഖ്യമന്ത്രി അഭിപ്രായം തേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ആസക്തി കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനത്തെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുന്നുവെന്നും, മയക്കുമരുന്ന് പോലുള്ള വിപത്തുകളിലേക്ക് കുട്ടികൾ നയിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സോഷ്യൽ മീഡിയ എന്നിവയുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാൻ പ്രത്യേക നടപടികൾ ആലോചിക്കുന്നുണ്ടെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയും വ്യക്തമാക്കി.

കർണാടകയ്ക്ക് പുറമെ ഗോവയും ആന്ധ്രാപ്രദേശും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പരിഗണിച്ചുവരികയാണ്. 16 വയസ്സിന് താഴെയുള്ളവർക്ക് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കേർപ്പെടുത്താനാണ് ഗോവയുടെ നീക്കം.

Advertisment