/sathyam/media/media_files/buRNVOVFYbEUdH4YcJrJ.jpg)
കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ 45 മണിക്കൂര്‍ ധ്യാനമിരിക്കും. 30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകിട്ട് 4.55ന് കന്യാകുമാരിയില്‍ എത്തും.
മെയ് 30-ന് വൈകുന്നേരം മുതൽ ജൂൺ 1-ന് വൈകുന്നേരം വരെ അദ്ദേഹം ധ്യാനമണ്ഡപത്തിൽ ധ്യാനമിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തിരുനെൽവേലി റേഞ്ച് ഡിഐജി പ്രവേശ് കുമാർ പൊലീസ് സൂപ്രണ്ട് ഇ സുന്ദരവതാനത്തിനൊപ്പം വിവേകാനന്ദപ്പാറ, ബോട്ട് ജെട്ടി, ഹെലിപാഡ്, സംസ്ഥാന ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചിരുന്നു. ഹെലികോപ്റ്റർ ലാൻഡിംഗിൻ്റെ ട്രയൽ ഹെലിപാഡിൽ നടത്തി.
കന്യാകുമാരിയിലും പരിസരങ്ങളിലും രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിക്കും. കോസ്റ്റല്‍ സെക്യൂരിറ്റി ഗ്രൂപ്പും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സമുദ്രാതിർത്തികളിൽ ജാഗ്രത പുലർത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us