/sathyam/media/media_files/euzW05pq4myzQWJc5BXV.jpg)
വാരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വാരാണസി മണ്ഡലത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. 3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമായുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
2018-19 സാമ്പത്തിക വർഷത്തിലെ 11.14 ലക്ഷത്തിൽ നിന്നും 2022-23 വർഷത്തിൽ പ്രധാനമന്ത്രിയുടെ വരുമാനം 23.5 ലക്ഷമായി വർധിച്ചു. മോദിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ രണ്ട് അക്കൗണ്ടുകളുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗർ ശാഖയിൽ 73,304 രൂപ നിക്ഷേപിച്ചപ്പോൾ എസ്ബിഐയുടെ വാരാണസി ശാഖയിൽ 7,000 രൂപ മാത്രമാണുള്ളത്.
പ്രധാനമന്ത്രിക്ക് എസ്ബിഐയിൽ 2,85,60,338 രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്. പ്രധാനമന്ത്രിയുടെ പക്കൽ 2,67,750 രൂപ വിലമതിക്കുന്ന നാല് സ്വർണ്ണ മോതിരങ്ങളും ഉണ്ട്. 1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us