ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; കോൺഗ്രസ്‌ നേതാവ് മൗലാന അബുൽ കലാം ആസാദിന്റെ 136 ആം ജന്മവാർഷികം ഇന്ന്

ജയിലിൽ കിടന്നാണ് വിശുദ്ധ 'ഖുർആൻ' ഉറുദു ഭാഷയിലേക്ക് അദ്ദേഹം തർജ്ജമ ചെയ്തത്. 

New Update
moulana Untitlednrt

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭാസ മന്ത്രിയും സ്വാതന്ത്ര  സമരസേനാനിയും,  പണ്ഡിതനും, ഇന്ത്യൻ ദേശീയതക്കും മതസൗഹാർദത്തിനും, അഖണ്ഡതക്കും  വേണ്ടി നിലകൊണ്ടിരുന്ന സമുന്നതനായ കോൺഗ്രസ്‌ നേതാവുമായ മൗലാന അബുൽ കലാം  ആസാദിന്റെ  136 ആം ജന്മ വാർഷികം ഇന്ന്.

Advertisment

1888 നവംബർ 11ന് സൗദി അറേബ്യയിലെ മക്കയിൽ ജനിച്ചു. എല്ലാവർഷവും നവംബർ 11 ന് ഓരോ ഭാരതീയനും ആസാദിന്റെ ജന്മദിനം ദേശീയ  വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു.

അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ ഉന്നതപഠനം പൂർത്തിയാക്കി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ന്റെ പ്രത്യേയ ശാസ്ത്രമായ ജനാധിപത്യവും മതേതരത്വവും ഉൾക്കൊണ്ട്‌ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തു.  

ബ്രിട്ടീഷുകാര്‍ പലതവണ അദ്ദേഹത്തെ ജയിലിൽ അടച്ചു. ജയിലിൽ കിടന്നാണ് വിശുദ്ധ 'ഖുർആൻ' ഉറുദു ഭാഷയിലേക്ക് അദ്ദേഹം തർജ്ജമ ചെയ്തത്. 

ഭാരത രത്ന അവാർഡ് നേടി. ദേശീയ മുസൽമാനും ഉയർന്ന ദാർശിനികനുമായിരുന്നു.  1958 ഫെബ്രുവരി 22 ന് 69 ആം വയസ്സിൽ ഡൽഹിയിൽ വെച്ച് മരണപ്പെട്ടു.

Advertisment