New Update
/sathyam/media/media_files/Vi2xhZrS7y7L5gy0eIdH.webp)
റാഞ്ചി: അമിത വേഗതയിൽ വാഹനം ഓടിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിക്കു മേൽ പിഴ ചുമത്തി. റാഞ്ചിയിലെ വസതിക്ക് സമീപം വേഗപരിധി ലംഘിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തിന് 1000 രൂപയുടെ ഇ-ചലാൻ ലഭിച്ചു.
Advertisment
നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് സംവിധാനമാണ് നിയമലംഘനം കണ്ടെത്തിയത്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരമാണ് പിഴ ചുമത്തിയത്. അടുത്തിടെ ഹൗസിംഗ് ബോർഡ് നോട്ടീസ് ലഭിച്ചതിന് പിന്നാലെയുണ്ടായ ഈ സംഭവം സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us