മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​നും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു

രേ​വ​ന്ത് റെ​ഡ്ഡി മ​ന്ത്രി​സ​ഭ​യി​ലെ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ഏ​ക മ​ന്ത്രി​യാ​ണ് അ​സ്ഹ​റു​ദ്ദീ​ൻ

New Update
AZHR

ഹൈ​ദ​രാ​ബാ​ദ്: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​നും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

Advertisment

രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ ജി​ഷ്ണു ദേ​വ് ശ​ർ​മ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു

രേ​വ​ന്ത് റെ​ഡ്ഡി മ​ന്ത്രി​സ​ഭ​യി​ലെ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ഏ​ക മ​ന്ത്രി​യാ​ണ് അ​സ്ഹ​റു​ദ്ദീ​ൻ.

ജൂ​ബി​ലി​ഹി​ൽ​സ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യാ​ണ് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ണാ​യ​ക നീ​ക്കം.

revanth reddy telungana

ബി​ആ​ർ​എ​സ് എം​എ​ൽ​എ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ജൂ​ബി​ലി ഹി​ൽ​സി​ൽ മു​പ്പ​ത് ശ​ത​മാ​ന​ത്തോ​ളം മു​സ്‌​ലിം പ്രാ​തി​നി​ധ്യ​മു​ള്ള മ​ണ്ഡ​ല​മാ​ണ്.

അ​തേ​സ​മ​യം സ​ർ​ക്കാ​രി​ന്‍റേ​ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ബി​ജെ​പി അ​റി​യി​ച്ചു. അ​സ​ർ നി​ല​വി​ൽ നി​യ​മ​സ​ഭാം​ഗ​മ​ല്ല.

Advertisment