New Update
/sathyam/media/media_files/2025/09/05/mumbai-police-2025-09-05-18-59-27.jpg)
മുംബൈ: മുംബൈയില്‍ ബോംബ് സ്ഫോടനമുണ്ടാകുമെന്ന ഭീഷണി സന്ദേശത്തിന് പിന്നാലെ നഗരത്തില്‍ അതീവ ജാഗ്രത.
Advertisment
34 ചാവേറുകൾ മനുഷ്യ ബോംബുകളായി നഗരത്തിൽ സജ്ജമാണെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിലാണ് ഇന്നലെ ഭീഷണി സന്ദേശം ലഭിച്ചത്.
പിന്നാലെ നഗരത്തില്‍ സുരക്ഷ ശക്തമാക്കി. 'ലഷ്കർ-ഇ-ജിഹാദി' എന്ന പേരിലാണ് ഭീഷണി സന്ദേശം.
14 പാകിസ്താന്‍ ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ഒരു കോടി ആളുകളെ കൊല്ലാൻ കഴിയുന്ന തരത്തില്‍ ഏകദേശം 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.