ബോളിവുഡ് താരം ഗോവിന്ദയ്ക്ക് നേരെ വധശ്രമം. തോക്ക് ചൂണ്ടി പ്രതികളെ തുരത്തിയതായി മാനേജർ. ആക്രമണത്തിനു പിന്നാലെ ഗോവിന്ദയ്ക്ക് പരിക്കേറ്റു

ഗോവിന്ദയ്ക്ക് കുറച്ചു കാലമായി ഫോണിലൂടെ തുടർച്ചയായി വധഭീഷണികൾ വരുന്നുണ്ടായിരുന്നു.

New Update
govinda

മുംബൈ: പ്രശസ്ത ബോളിവുഡ് താരം ഗോവിന്ദയ്ക്ക് നേരെ വധശ്രമവും ആക്രമണവും ഉണ്ടായതായി അദ്ദേഹത്തിന്റെ മാനേജർ ശശി സിൻഹ വെളിപ്പെടുത്തി. ഇന്ന് പുലർച്ചെ 3:30-ഓടെയാണ് ഒരു സംഘം ആളുകൾ താരത്തിന്റെ വീട് ആക്രമിക്കാൻ ശ്രമിച്ചത്.

Advertisment

ഗോവിന്ദയ്ക്ക് കുറച്ചു കാലമായി ഫോണിലൂടെ തുടർച്ചയായി വധഭീഷണികൾ വരുന്നുണ്ടായിരുന്നു. ഇന്ന് പുലർച്ചെ ഒരു സംഘം അജ്ഞാതർ താരത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു. ഈ സമയത്ത് ഗോവിന്ദ തന്റെ ലൈസൻസുള്ള തോക്ക് ചൂണ്ടി അവരെ നേരിട്ടു. 


താരത്തിന്റെ ധീരമായ ഈ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ആത്മരക്ഷാർത്ഥം നടത്തിയ ഈ നീക്കത്തിനിടയിൽ ഗോവിന്ദയ്ക്ക് ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ട്. 


കഴിഞ്ഞ ഒക്ടോബറിൽ സ്വന്തം തോക്ക് വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയേറ്റ് ഗോവിന്ദയുടെ കാലിന് പരിക്കേറ്റിരുന്നു. എന്നാൽ ഇന്നത്തെ സംഭവം കൃത്യമായി ആസൂത്രണം ചെയ്ത വധശ്രമമാണെന്ന് മാനേജർ വ്യക്തമാക്കി. 

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആക്രമണ ശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസിന് തെളിവായി കൈമാറിയിട്ടുണ്ട്. വിശദമായ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും താരം ഇപ്പോൾ സുരക്ഷിതനാണെന്നും മാനേജർ കൂട്ടിച്ചേർത്തു.

Advertisment