വീണ്ടും ചർച്ചയായി വിഡി സവർക്കർക്ക് ഭാരത രത്ന നൽകണമെന്ന ആവശ്യം. ആര്‍എസ്എസ് ആണ് രാജ്യം ഭരിക്കുന്നത് എന്നിട്ടും എന്തുകൊണ്ട് സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുന്നില്ല എന്ന ചോദ്യമുയർത്തി ശിവസേന ( ഉദ്ദവ് വിഭാഗം ) ഇക്കാര്യത്തെക്കുറിച്ച് ആർ.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ചോദിക്കേണ്ടത് പ്രധാനമന്ത്രി മോദിയോടെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റൗത്ത്. സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നപക്ഷം, ആ ബഹുമതിയുടെ യശസ്സ് വര്‍ധിക്കുമെന്നായിരുന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരോട് ഇക്കാര്യത്തിൽ വിവരങ്ങള്‍ തിരക്കണമെന്നും സഞ്ജയ് റൗത്ത് ആവശ്യപ്പെട്ടു.

New Update
1001648072

മുംബൈ: വി ഡി സവര്‍ക്കര്‍ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കണമെന്ന ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായാണ് ശിവസേന (ഉദ്ദവ് പക്ഷ) നേതാവും എംപിയുമായ സഞ്ജയ് റൗത്ത് രംഗത്ത് വന്നത്.

Advertisment

സവര്‍ക്കര്‍ക്ക് എന്തുകൊണ്ട് ഭാരത രത്‌ന നൽകുന്നതിനായി പരിഗണിക്കുന്നില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അന്വേഷിക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരോട് ഇക്കാര്യത്തിൽ വിവരങ്ങള്‍ തിരക്കണമെന്നും സഞ്ജയ് റൗത്ത് ആവശ്യപ്പെട്ടു.

ആര്‍എസ്എസിന്റെ പ്രവര്‍ത്തകര്‍ നയിക്കുന്ന സര്‍ക്കാരാണ് രാജ്യത്ത് അധികാരത്തിലിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് അവര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുന്നില്ല.

ഈ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ ലക്ഷക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജീവന്‍ നല്‍കിയിട്ടുണ്ട്, പിന്നെ എന്തുകൊണ്ട് അവര്‍ക്ക് സവര്‍ക്കറിന് ഭാരതരത്ന നല്‍കിക്കൂടാ എന്ന് സഞ്ജയ് റൗത്ത് ചോദിച്ചു.

ഒരു പ്രഭാഷണത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നതിന് പകരം മോഹന്‍ ഭാഗവത് പ്രധാനമന്ത്രി മോദിയോടും അമിത് ഷായോടും നേരിട്ട് ഈ വിഷയം ചോദിക്കണമായിരുന്നു എന്നായിരുന്നു ശിവസേന എംപിയുടെ പ്രതികരണം.

സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നപക്ഷം, ആ ബഹുമതിയുടെ യശസ്സ് വര്‍ധിക്കു മെന്നായിരുന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് മുംബെയിൽ പറഞ്ഞത്

Advertisment