'ഞാൻ പങ്കെടുക്കില്ല': മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല; ഐഎഎസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. വകുപ്പുതല അന്വേഷണവും ആരംഭിക്കും

ഫെബ്രുവരി 26-ന് നടന്ന നിയമസഭാ സമ്മേളനത്തിൽ, ചന്ദ്രപൂർ ജില്ലയിലെ മലിനീകരണത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി നൽകാൻ സംസ്ഥാന പരിസ്ഥിതി മന്ത്രി പങ്കജ മുണ്ടെയോട് ആവശ്യപ്പെട്ടു

New Update
280650

മുംബൈ: മഹാരാഷ്ട്രയിൽ പരിസ്ഥിതി വകുപ്പ് മന്ത്രി വിളിച്ച നിർണായക യോഗങ്ങളിൽ പങ്കെടുക്കാത്തതിന് ഒരു ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജോയിന്റ് ഡയറക്ടറാർക്കും സസ്‌പെൻഷൻ.

Advertisment

ഫെബ്രുവരി 26-ന് നടന്ന നിയമസഭാ സമ്മേളനത്തിൽ, ചന്ദ്രപൂർ ജില്ലയിലെ മലിനീകരണത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി നൽകാൻ സംസ്ഥാന പരിസ്ഥിതി മന്ത്രി പങ്കജ മുണ്ടെയോട് ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (എംപിസിബി) മെമ്പർ സെക്രട്ടറി കൂടിയായ 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എം ദേവേന്ദർ സിംഗ്, എംപിസിബി ജോയിന്റ് ഡയറക്ടർ സതീഷ് പദ്വൽ എന്നിവർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കാൻ വിളിച്ച യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ വിശദമായ ഒരു വിശദീകരണം നൽകാൻ കഴിയില്ലെന്ന് അവർ പറഞ്ഞു

.

Advertisment