Advertisment

രത്തൻ ടാറ്റയുടെ‌ സ്വന്തം ശന്തനുവിന് ഇനി പുതിയ ചുമതല. ടാറ്റ മോട്ടോഴ്‌സില്‍ ജനറല്‍ മാനേജര്‍ ആന്‍ഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവിയായി നിയമിച്ചു

ടാറ്റ മോട്ടോഴ്‌സില്‍ ജനറല്‍ മാനേജര്‍ ആന്‍ഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവിയായിട്ടാണ് ശാന്തനുവിന്റെ പുതിയ നിയമനം.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
tata shantanu naidu

മുംബൈ: ശന്തനു നായിഡുവിന് പുതിയ ചുമതല നൽകി ടാറ്റ. ചെറിയ പ്രായത്തിൽ രത്തൻ ടാറ്റയുടെ വിശ്വസ്തനായ വ്യക്തിയാണ് ശന്തനു നായിഡു. ടാറ്റ മോട്ടോഴ്‌സില്‍ ജനറല്‍ മാനേജര്‍ ആന്‍ഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവിയായിട്ടാണ് ശാന്തനുവിന്റെ പുതിയ നിയമനം.

Advertisment

രത്തന്‍ ടാറ്റയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും ബിസിനസ് ജനറല്‍ മാനേജരുമായിരുന്നു 30-കാരനായ ശന്തനു.


ടാറ്റാ ​ഗ്രൂപ്പ് തന്നിലേൽപ്പിച്ച പുതിയ ഉത്തരവാദിത്തത്തിൽ സന്തോഷം പങ്കുവച്ച് ശന്തനു രം​ഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരം പുതിയ വിശേഷം പങ്കുവച്ചത്. 


'വെള്ള ഷര്‍ട്ടും നേവി നിറത്തിലുള്ള പാന്റ്‌സും ധരിച്ച് പിതാവ് ടാറ്റാ മോട്ടോഴ്‌സ് പ്ലാന്റില്‍നിന്ന് തിരിച്ചുവരുന്നത് ഞാന്‍ ഓര്‍മിക്കുന്നു. അദ്ദേഹത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുമായിരുന്നു, ശന്തനു പറയുന്നു.

രത്തന്‍ ടാറ്റയുടെ 84-ാം ജന്മദിനം ആഘോഷിക്കുമ്പോഴെടുത്ത ഒരു വീഡിയോ പുറത്തുവന്നതോടെയാണ് ശന്തനു ശ്രദ്ധിക്കപ്പെട്ടത്. 2022 മേയ് മുതല്‍ നായിഡു ടാറ്റയ്‌ക്കൊപ്പമുണ്ട്.

Advertisment