ബലൂൺ വീർപ്പിക്കാൻ ശ്രമിക്കവെ ബലൂൺപൊട്ടി തൊണ്ടയിൽ കുടുങ്ങി. എട്ടു വയസ്സുകാരി മരിച്ചു

കുട്ടി ബലൂൺ വീർപ്പിക്കാൻ ശ്രമിക്കവെ ബലൂൺ പൊട്ടുകയായിരുന്നു. പൊട്ടിയ കഷണങ്ങൾ കുട്ടിയുടെ ശ്വാസനാളത്തിൽ കുരുങ്ങി ശ്വാസം തടസം അനുഭവപ്പെട്ടിരുന്നു. 

New Update
baloon

മുംബൈ: ബലൂൺ വീർപ്പിക്കുന്നതിനിടെ ബലൂൺപൊട്ടി തൊണ്ടയിൽ കുടുങ്ങി എട്ടു വയസ്സുകാരി മരിച്ചു. എട്ട് വയസുകാരിയായ ഡിംപിൾ വാങ്കെഡെ ആണ് മരിച്ചത്.

Advertisment

മഹാരാഷ്ട്രയിലെ യശ്വന്ത് നഗറിലാണ് അപകടം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കവെയായിരുന്നു കുട്ടിയുടെ തൊണ്ടയിൽ ബലൂൺ കുടുങ്ങിയത്.


കുട്ടി ബലൂൺ വീർപ്പിക്കാൻ ശ്രമിക്കവെ ബലൂൺ പൊട്ടുകയായിരുന്നു. പൊട്ടിയ കഷണങ്ങൾ കുട്ടിയുടെ ശ്വാസനാളത്തിൽ കുരുങ്ങി ശ്വാസം തടസം അനുഭവപ്പെട്ടു. 


കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ലെന്ന് മനസിലാക്കിയ വീട്ടിലുണ്ടായിരുന്നവർ ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment