സാങ്കേതിക തകരാർ. മുംബൈയില്‍ മോണോറെയില്‍ പണിമുടക്കി. ട്രെയിന്‍ തകരാറിലായതോടെ 500ലധികം യാത്രക്കാര്‍ രണ്ട് മണിക്കൂറിലധികം വഴിയില്‍ കുടുങ്ങി

മൈസൂര്‍ കോളനിക്കും ഭക്തി പാര്‍ക്ക് സ്റ്റേഷനുകള്‍ക്കുമിടയില്‍ ഓടിക്കൊണ്ടിരിക്കെയാണ് മോണോ റെയിലിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്.

New Update
Rescuers first tried to tow the four-coach monorail

മുംബൈ: മുംബൈയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് മോണോറെയില്‍ വഴിയില്‍ കുടുങ്ങി.

Advertisment

സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ട് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ കുടുങ്ങുകയായിരുന്നു.


ഉയര്‍ന്ന ട്രാക്കിലൂടെ ഓടുന്ന ട്രെയിന്‍ തകരാറിലായതോടെ 500ലധികം യാത്രക്കാര്‍ രണ്ട് മണിക്കൂറിലധികം വഴിയില്‍ കുടുങ്ങി.


ഇന്ന് വൈകുന്നേരം 6.15 ഓടെയാണ് അപകടം. മൈസൂര്‍ കോളനിക്കും ഭക്തി പാര്‍ക്ക് സ്റ്റേഷനുകള്‍ക്കുമിടയില്‍ ഓടിക്കൊണ്ടിരിക്കെയാണ് മോണോ റെയിലിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്.

ട്രെയിന്‍ ഓഫായി ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. 


ട്രെയിനില്‍ കുറഞ്ഞത് 500 യാത്രക്കാരെങ്കിലും ഉണ്ടായിരുന്നു എന്നാണ് വിവരം.


30 മിനിറ്റ് വൈകിയാണ് ട്രെയിന്‍ എത്തിയത്. അതിനാല്‍ തന്നെ ട്രെയിന്‍ മുഴുവന്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞിരുന്നു.

Advertisment