മുംബൈയില്‍ കാമുകിയുടെ രണ്ട് വയസ്സുള്ള മകളെ യുവാവ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ അമ്മ സംഭവം നോക്കി നിന്നുവെന്ന് പൊലീസ്

പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ശ്വാസംമുട്ടല്‍ മൂലമുണ്ടായ ആഘാതം മൂലമാണ് മരിച്ചതെന്നും ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു.

New Update
Mumbai woman looked on as lover raped, killed her 2-year-old daughter: Cops

മുംബൈ: മുംബൈയില്‍ രണ്ടര വയസ്സുള്ള പെണ്‍കുട്ടിയെ അമ്മയുടെ പങ്കാളി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യുവതി നോക്കിനില്‍ക്കെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Advertisment

കൊലപാതകം, ബാലലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി റീന ഷെയ്ഖ് എന്ന സ്ത്രീയെയും പങ്കാളി ഫര്‍ഹാന്‍ ഷെയ്ഖിനെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.


മാല്‍വാനി പ്രദേശത്ത് വെച്ചാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചതായി കണ്ടെത്തി.


പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ശ്വാസംമുട്ടല്‍ മൂലമുണ്ടായ ആഘാതം മൂലമാണ് മരിച്ചതെന്നും ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു.

കൂടുതല്‍ അന്വേഷണത്തില്‍, കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് ആക്രമണം നടന്നതെന്ന് കണ്ടെത്തി.

കുറ്റകൃത്യം നടക്കുമ്പോള്‍ റീന ഇടപെടാതിരുന്നു എന്നു മാത്രമല്ല, കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് അപസ്മാരം ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ് മെഡിക്കല്‍ സ്റ്റാഫിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് ആരോപിച്ചു.

Advertisment