ഗായിക എസ്. ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു; നൊമ്പരമായി കെ.എസ്. ചിത്രയുടെ കുറിപ്പ്

ജാനകി അമ്മയ്ക്ക് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,' എന്നായിരുന്നു ചിത്രയുടെ വികാരഭരിതമായ കുറിപ്പ്.

New Update
Untitled

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുടെ മകന്‍ മുരളി കൃഷ്ണ അന്തരിച്ചു. പ്രിയപ്പെട്ട ഗായികയുടെ മകന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്ത സംഗീത ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഗായിക കെ.എസ്. ചിത്രയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ദുഃഖവാര്‍ത്ത പങ്കുവെച്ചത്.

Advertisment

മുരളി കൃഷ്ണയുടെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു. 'പെട്ടെന്നുള്ള ഈ വേര്‍പാടില്‍ ഞാന്‍ ഞെട്ടിപ്പോയി. ജാനകി അമ്മയ്ക്ക് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,' എന്നായിരുന്നു ചിത്രയുടെ വികാരഭരിതമായ കുറിപ്പ്.


സിനിമാ-സംഗീത മേഖലയിലെ നിരവധി പ്രമുഖര്‍ മുരളി കൃഷ്ണയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. എസ്. ജാനകിയുടെ ഏക മകനാണ് മുരളി കൃഷ്ണ. അമ്മയുടെ എല്ലാ കാര്യങ്ങളിലും വലിയ തണലായി നിന്നിരുന്നത് അദ്ദേഹമായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ചെന്നൈയില്‍ നടക്കും.

Advertisment