മഹാത്മ ഒഴിവാക്കപ്പെടുമ്പോൾ നമോ ബ്രാൻഡ് ആകുന്നു; ആരുടേയും പേരല്ലെന്ന് ന്യായീകരണം; മോദിക്കാലത്ത് ഇതല്ല ഇതിലപ്പുറം സംഭവിക്കുമെന്ന് വിമർശനം

മഹാത്മ പോലും ഒഴിവാക്കപ്പെടുമ്പോൾ പുതിയ ബ്രാൻഡ് രൂപം കൊള്ളുന്നു എന്ന യാഥാർത്ഥ്യം കൂടി തിരിച്ചറിയണം. നമോ എന്നത് പുതിയ ബ്രാൻഡ് ആയി മാറുകയാണ്. 

New Update
narendra modi bjp
Listen to this article
0.75x1x1.5x
00:00/ 00:00

ഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം സർക്കാർ പദ്ധതികളുടെ പേരുകളിൽ നിന്ന് നെഹ്‌റു, ഇന്ദിര, രാജീവ് തുടങ്ങിയ മുൻ പ്രധാനമന്ത്രിയുടെ പേരുകളൊക്കെ മാറ്റി പുതിയ പദ്ധതികളാക്കി ആവിഷ്ക്കരിച്ച് നടപ്പിലാക്കി. 

Advertisment

ഈ പേരുമാറ്റം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തിൽ വരെ എത്തി എന്നത് യാഥാർത്ഥ്യം. മഹാത്മ എന്ന വാക്ക് പോലും ഒഴിവാക്കപെടുന്ന രാഷ്ട്രീയമാണ് നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയുടേത് എന്നതാണ് സത്യം. 


മഹാത്മ പോലും ഒഴിവാക്കപ്പെടുമ്പോൾ പുതിയ ബ്രാൻഡ് രൂപം കൊള്ളുന്നു എന്ന യാഥാർത്ഥ്യം കൂടി തിരിച്ചറിയണം. നമോ എന്നത് പുതിയ ബ്രാൻഡ് ആയി മാറുകയാണ്. 

നരേന്ദ്ര മോദി എന്ന പേരിൻ്റെ ചുരുക്കെഴുത്തായി ബിജെപി വികസിപ്പിച്ചെടുത്ത നമോ എന്നതാണ് പുതിയ ബ്രാൻഡ്.


ഡൽഹി മെട്രേയ്ക്ക് അനുബന്ധമായി നാഷണൽ ക്യാപ്പിറ്റൽ റീജിയൺ ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ പേരിൽ മീററ്റ് വരെ മെട്രോ സർവ്വീസ് തുടങ്ങിയപ്പോൾ അതിന് നൽകിയ പേര് 'നമോ ഭാരത് ', ഇങ്ങനെ ഒറ്റ നോട്ടത്തിൽ ആരുടേയും പേരല്ല എന്ന് തോന്നുമെങ്കിലും ഇതിലൂടെ ഒളിച്ച് കടത്തുന്ന രാഷ്ട്രീയം വ്യക്തമാണ്. 


നമോ എന്ന വാക്കിലൂടെ മോദി സർക്കാർ പല പദ്ധതികളും നമോ എന്ന ബ്രാൻഡ് നെയ്മിൽ പുറത്തിറക്കുമ്പോൾ അത് ആസൂത്രിത നീക്കം തന്നെയാണ്, മോദിക്കാലത്ത് രാഷ്ട്രീയം ഇങ്ങനെ ഒക്കെയാണ്. ഇതും രാഷ്ട്രീയമാണ്.

Advertisment