Advertisment

ബിജെപി അംഗത്വ വിതരണം ഇന്ന് മുതൽ; നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

New Update
 PM Modi to visit Maharashtra today

ബിജെപി അംഗത്വ വിതരണം ഇന്ന് മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അംഗത്വം പുതുക്കി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍ നിന്ന് അംഗത്വം പുതുക്കി കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.

Advertisment

വൈകിട്ട് 5 ന് ബിജെപി ദേശീയ ആസ്ഥാനത്താണ് ഉദ്ഘാടന സമ്മേളനം. നിലവിലുള്ള എല്ലാ അംഗങ്ങളും അംഗത്വം പുതുക്കേണ്ടതുണ്ട്. ബിജെപിയുടെ ഭരണഘടനയനുസരിച്ച്, ഓരോ ആറു വർഷത്തിലൊരിക്കൽ മെമ്പർഷിപ്പ് വിതരണം നടത്തും.

2014ലും 2019ലും മോദിയാണ് അംഗത്വ വിതരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. 2014 മുതല്‍ 2019 വരെ ഏകദേശം 18 കോടി പേരാണ് അംഗങ്ങളായത്. പ്രാഥമിക അംഗത്വവിതരണത്തിന്റെ ആദ്യഘട്ടം സെപ്റ്റംബർ 2 മുതല്‍ 25 വരെയും രണ്ടാംഘട്ടം ഒക്ടോബർ ഒന്ന് മുതല്‍ 15 വരെയുമാണ്. ഒക്ടോബർ 16 മുതല്‍ 31 വരെ സജീവ അംഗത്വ കാമ്പയിന്‍ നടക്കും. നവംബര്‍ ഒന്നു മുതല്‍ 10 വരെ പ്രാഥമിക, സജീവ അംഗത്വ രജിസ്റ്റര്‍ തയാറാക്കും.

Advertisment