New Update
/sathyam/media/media_files/2026/02/12/tamilnadu-strike-2026-02-12-20-08-05.jpg)
ചെന്നൈ: കേരളം ദേശീയ പണിമുടക്കിൽ നിശ്ചലമായപ്പോൾ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ ജനജീവിതം സാധാരണ നിലയിൽ.
Advertisment
അതിർത്തി പട്ടണമായ കമ്പം ഉൾപ്പെടെയുള്ള തമിഴ്നാടൻ നഗരങ്ങളിൽ വ്യാപാര സ്ഥാപനങ്ങളും തൊഴിൽ മേഖലയും സജീവമാണ്.
പണിമുടക്ക് ആഹ്വാനമുണ്ടെങ്കിലും തമിഴ്‌നാട്ടിൽ ഒരിടത്തും ഗതാഗതമോ സ്ഥാപനങ്ങളുടെ പ്രവർത്തനമോ തടസ്സപ്പെട്ടില്ല.
കേരളം സ്തംഭിച്ചതോടെ ലഭിച്ച 'അവധി' ആഘോഷിക്കാൻ വൻതോതിലാണ് മലയാളികൾ അതിർത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്നത്.
കമ്പത്തെ മുന്തിരിപ്പാടങ്ങൾ സന്ദർശിക്കാനും റോഡ് ട്രിപ്പുകൾ നടത്താനുമാണ് സഞ്ചാരികൾ ഏറെയും എത്തുന്നത്. കേരളം ഹർത്താലിലും പണിമുടക്കിലും ബന്ദിയാകുമ്പോഴും ഇത്തരം സമരങ്ങൾ ബാധിക്കാതെ തമിഴ്നാട് പതിവുപോലെ മുന്നോട്ടുപോകുന്നത് ശ്രദ്ധേയമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us