New Update
/sathyam/media/media_files/6oStaBh89jTkD7REqvTr.jpg)
ശ്രീനഗര്‍: ജൂൺ 9ന് ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജൗറിയിലെ അഞ്ച് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.
Advertisment
ജൂൺ 19 ന് ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്ത ഹകം ഖാനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. തീവ്രവാദികള്‍ക്ക് താമസസ്ഥലവും, ഭക്ഷണവും നല്‍കിയിരുന്നത് ഹകം ഖാനാണെന്ന് എന്‍ഐഎ വ്യക്തമാക്കി.
റിയാസിയിലെ ശിവ് ഖോറി ക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സംഭവത്തിൽ ബസിലെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ഒമ്പത് പേർ മരിക്കുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us