New Update
/sathyam/media/media_files/2026/02/18/cowshelterstrike-1771322777925-78e22f66-1217-437a-8a8f-b68e309ca44a-900x506-2026-02-18-18-44-58.jpg)
ഭോപ്പാൽ: മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജേർണലിസത്തിൽ ഗോശാല നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐ (NSUI) നടത്തിയ ഉപവാസം വിവാദമാകുന്നു.
Advertisment
എൻ.എസ്.യു.ഐ സംസ്ഥാന സെക്രട്ടറി അമൻ പത്താന്റെ നേതൃത്വത്തിലാണ് സർവകലാശാലയ്ക്കുള്ളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. 2017-ൽ ഗോശാലയ്ക്കായി അനുവദിച്ച ഭൂമിയിൽ നിർമ്മാണം തുടങ്ങണമെന്നും അതിന് സാധിക്കുന്നില്ലെങ്കിൽ അവിടെ സ്പോർട്സ് കോംപ്ലക്സ് പണിയണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഭോപ്പാൽ നോർത്ത് എം.എൽ.എ ആതിഫ് അക്വീൽ, ഗോശാലയ്ക്കായി ഒരു പശുവിനെ ദാനം ചെയ്യുമെന്നും പ്രഖ്യാപിച്ചു.
എന്നാൽ, മുൻകൂർ അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിന് സർവകലാശാല അധികൃതർ അമൻ പത്താന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us