റായ്ബറേലിയില്‍ മത്സരം കടുപ്പിക്കാന്‍ ബിജെപി ? കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രത്തില്‍ വിവാദ പരാമര്‍ശത്തിലൂടെ ശ്രദ്ധേയയായ നൂപുര്‍ ശര്‍മയെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് അഭ്യൂഹം

ചരിത്രപരമായി ഗാന്ധി കുടുംബത്തിൻ്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന റായ്ബറേലിയില്‍ മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
Nupur Sharma

റായ്ബറേലി: കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ റായ്ബറേലിയില്‍ ബിജെപി നൂപുര്‍ ശര്‍മയെ മത്സരിപ്പിച്ചേക്കുമെന്ന് അഭ്യൂഹം. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലെങ്കിലും, ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2004 മുതല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പറഞ്ഞ സോണിയ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisment

റായ്ബറേലിയിൽ നിന്ന് നൂപുർ ശർമ്മയെ മത്സരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ബിജെപി ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചരിത്രപരമായി ഗാന്ധി കുടുംബത്തിൻ്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന റായ്ബറേലിയില്‍ മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി.

രണ്ട് വർഷം മുമ്പ് ഒരു ടിവി ഷോയ്ക്കിടെ നൂപുർ ശർമ പ്രവാചകനെ കുറിച്ച് വിവാദ പരാമർശം നടത്തിയിരുന്നു. സംഭവം വിവാദമായതോടെ ബിജെപി ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. 2015ലെനിയമസഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ നൂപുര്‍ മത്സരിച്ചിട്ടുണ്ട്.  എന്നാല്‍ അന്ന് 31,000 വോട്ടിന് പരാജയപ്പെട്ടു.

Advertisment