/sathyam/media/media_files/2026/02/08/1770551025-2026-02-08-17-46-17.jpg)
ബം​ഗ​ളൂ​രു: പ​രി​ശീ​ല​ന​ത്തി​നി​ടെ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര ജി​ല്ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​നെ​യും ട്രെ​യി​നി പൈ​ല​റ്റി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
റെ​ഡ് ബേ​ർ​ഡ് ഏ​വി​യേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ക​ല​ബു​റ​ഗി​യി​ൽ നി​ന്ന് ബെ​ല​ഗാ​വി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ചെ​ന്നാ​ണ് സൂ​ച​ന. നി​യ​ന്ത്ര​ണം​വി​ട്ട വി​മാ​നം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് കു​ത്ത​നെ വീ​ഴു​ക​യാ​യി​രു​ന്നു.
നി​ല​ത്തേ​ക്ക് പ​തി​ച്ച വി​മാ​നം ത​ല​കീ​ഴാ​യി മ​റി​ഞ്ഞെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us