സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈംഗിക​മാ​യി പീ​ഡി​പ്പി​ച്ചു. അ​റ​സ്റ്റി​ലാ​യ പ്ര​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജീ​വ​നൊ​ടു​ക്കി. മരിച്ചത് അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ 19കാരൻ

അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ നാ​ഗേ​ന്ദ്ര​കു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ക​യും വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു

New Update
peedanaa-case

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജീ​വ​നൊ​ടു​ക്കി.

Advertisment

നാ​ഗേ​ന്ദ്ര​കു​മാ​ർ ഭാ​ര​തീ​യ (19) എ​ന്ന കൗ​മാ​ര​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്. പോ​ക്സോ കേ​സ് പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ നാ​ഗേ​ന്ദ്ര​കു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ക​യും വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഇ​രു​വ​രും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ലേ​ക്ക് പോ​വു​ക​യും ചെ​യ്തു. അ​വി​ടെ​വ​ച്ച് പെ​ൺ​കു​ട്ടി​യെ നാ​ഗേ​ന്ദ്ര​കു​മാ​ർ പീ​ഡി​പ്പി​ച്ചു.

ഇ​രു​വ​രെ​യും പോ​ലീ​സ് പ്ര​യാ​ഗ്‌​രാ​ജി​ൽ നി​ന്ന് ക​ണ്ടെ​ത്തു​ക​യും നാ​ഗേ​ന്ദ്ര​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​യാ​ൾ പു​ത​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ നാ​ഗേ​ന്ദ്ര​കു​മാ​റി​ന്‍റെ മാ​താ​വ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കു​ഴ​ഞ്ഞു​വീ​ണു. ഇ​യാ​ളു​ടെ കു​ടും​ബം പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Advertisment