എ​ട്ട് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; അ​യ​ൽ​വാ​സി പി​ടി​യി​ൽ. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം

നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ധ​ർ​മേ​ന്ദ്ര​യു​ടെ വീ​ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യും ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു

New Update
arrest

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ എ​ട്ട് വ​യ​സു​കാ​രി​യെ അ​യ​ൽ​വാ​സി പീ​ഡി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ സെ​ഹോ​ർ സ്വ​ദേ​ശി ധ​ർ​മേ​ന്ദ്ര (41) യെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.

Advertisment

വീ​ടി​ന് സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ സോ​പ്പ് പൊ​ടി വാ​ങ്ങാ​ൻ പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് ധ​ർ​മേ​ന്ദ്ര സ​മീ​പി​ച്ചു. പ​ണം എ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ കു​ട്ടി​യു​മാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ വാ​തി​ൽ പൂ​ട്ടി​യ ശേ​ഷം ഇ​യാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ചു.

നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ധ​ർ​മേ​ന്ദ്ര​യു​ടെ വീ​ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യും ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ധ​ർ​മേ​ന്ദ്ര​യെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്

Advertisment