എൻസിപിയുടെ ദേശീയ അധ്യക്ഷനായി നിയമിച്ചിട്ടില്ല, പ്ര​ച​രി​ക്കു​ന്നത് തെറ്റായ വാ​ർ​ത്തകളെന്ന് പ്രഫുൽ പട്ടേൽ. അധ്യക്ഷനെ തീരുമാനിക്കുന്നത് മുതിർന്ന നേതാക്കളും ജനപ്രതിനിധികളും ചേർന്നെന്നും വർക്കിംഗ് പ്രസിഡന്റ്

New Update
praful patel

 മും​ബൈ: എ​ൻ​സി​പി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി ത​ന്നെ നി​യ​മി​ച്ചി​ട്ടി​ല്ലെ​ന്ന് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​ഫു​ൽ പ​ട്ടേ​ൽ. ഇ​ത്ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും പ്ര​ഫു​ൽ പ​ട്ടേ​ൽ വ്യ​ക്ത​മാ​ക്കി.

Advertisment

'എ​ൻ​സി​പി ഒ​രു ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണ്. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നെ അ​ട​ക്കം തീ​രു​മാ​നി​ക്കു​ന്ന​ത് മു​തി​ർ​ന്ന നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​ക്കെ ചേ​ർ​ന്നാ​ണ്. അ​ല്ലാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ക്കാ​റി​ല്ല. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണ് വ​രു​ന്ന​ത്. അ​തൊ​ന്നും ആ​രും വി​ശ്വ​സി​ക്ക​രു​ത്.'-​പ്ര​ഫു​ൽ പ​ട്ടേ​ൽ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നും മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ജി​ത് പ​വാ​ർ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ന​ട​ന്ന വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ഫു​ൽ പ​ട്ടേ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​കു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. 

Advertisment