ലോകത്തെ ഏറ്റവും വലിയ മതപരമായ ചടങ്ങ്, 40 കോടി ആളുകളുടെ പങ്കാളിത്വം, ഗംഗാ, യമുന,സരസ്വതി നദികളുടെ സംഗമസ്ഥാനമായ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള കൂടുതൽ അറിയാം ചിത്രങ്ങളിലൂടെ....

New Update
maha kumbamela

യു പി:  ലോകത്തെ ഏറ്റവും വലിയ മതപരമായ ചടങ്ങാണ് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പ്രധാനമായും നാളെ മകരസംക്രമദിനം മുതൽ 45 ദിവസത്തേക്ക് നടക്കാൻ പോകുന്നത്.

Advertisment

kubhamel 2



40 കോടി ആളുകൾ ഈ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് അനുമാനം. ഗംഗാ, യമുന,സരസ്വതി നദികളുടെ സംഗമസ്ഥാ നമായ പ്രയാഗ്‌രാജിൽ സ്നാനം നടത്തുന്നത് മഹാപുണ്യമായാണ് ഹിന്ദുക്കൾ കാണുന്നത്. പാപമോചനം ഇതിലൂടെ സാദ്ധ്യമാകുമത്രേ.

mahakumbhamela 5


ഇവിടെ ഭക്തർക്കായി ഒന്നരലക്ഷം ടെന്റുകളും,24 മണിക്കൂറും ആഹാരം വിളമ്പുന്ന 3000 അടുക്കളകളും,11 വലിയ ആശുപത്രി കളും നിരവധി ക്ലിനിക്കുകളും സജ്ജമായിട്ടുണ്ട്. ടെന്റുകൾ തയ്യറാക്കിയിരിക്കുന്ന 40 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വൈദ്യുതി, വെള്ളം,റോഡുകൾ, ശൗചാലയങ്ങൾ ഒക്കെ തയ്യറാക്കിക്കഴിഞ്ഞു.

kumbamela


ഇന്ത്യൻ റെയിൽവേയുടെ 90 പ്രത്യേക ട്രെയിനുകൾ 3300 സർവീ സുകളാകും നടത്തുക. 50,000 സുരക്ഷാ ഉദ്യോഗസ്ഥരും 2500  എ ഐ  ക്യാമറകളും സജ്ജമായിക്കഴിഞ്ഞു.

ലക്ഷക്കണക്കിന് സന്യാസവര്യന്മാരും നാഗാ ബാബകളും സന്യാ സിനിമാരും ആഴ്ചകൾക്കുമുമ്പേ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. സന്യാസവര്യന്മാരുടെ കാർമ്മികത്വത്തിലാകും സംഗമത്തിൽ രാജകീയ സ്നാനം ആരംഭിക്കുക.

mahakumbhamela 4



കുംഭമേള സ്ഥലത്ത് നിരവധി സ്ഥലങ്ങളിലായി കലാപരിപാ ടികളും രാമായണം,മഹാഭാരതം നൃത്ത ശില്പങ്ങളും ദിവസേന അരങ്ങേറുന്നുണ്ട്. ഗതാഗതത്തിനും കമ്യൂണിക്കേഷനുമായി ഉത്തർപ്രദേശ് സർക്കാർ വിപുലമായ സജീകരണങ്ങളാണ് നടത്തിയിട്ടുള്ളത്.

12 വർഷത്തിലൊരിക്കലാണ് കുംഭമേള നടത്തപ്പെടുന്നത്. അതിൻ്റെ കരണങ്ങളിലേക്ക് ..


അസുരന്മാരും ദേവന്മാരും ചേർന്ന് പാലാഴി കടയുകയും അതിലൂ ടെ ലഭിച്ച അമൃതകുംഭം വിഷ്ണുഭഗവാൻ മോഹിനിയുടെ രൂപധാ രണത്തിലൂടെ കൈവശപ്പെടുത്തുകയും പിന്നീട് ഇന്ദ്രൻ്റെ മകൻ ജയന്ത് അസുരന്മാർ കവർന്നെടുക്കാതെ അതുമായി രക്ഷപെടാൻ ശ്രമിക്കവേ പിന്നാലെവന്ന അസുരന്മാരും ദേവന്മാരും ചേർന്ന് അമൃതിനായി ആകാശയുദ്ധം ആരംഭിക്കുകയുമായിരുന്നു.


 യുദ്ധം 12 ദിവസം നീണ്ടുനിന്നു. ദേവന്മാരുടെ ഒരു ദിവസം ഭൂമിയിലെ മനുഷ്യരുടെ 12 വർഷമായാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് 12 വർഷത്തിലൊരിക്കൽ കുംഭമേള നടത്തപ്പെടുന്നത്. ആ യുദ്ധം ഭൂമിയിലെ കണക്കുപ്രകാരം 144 വർഷങ്ങൾ നീണ്ടു നിന്നുവത്രേ.

mahakumbhamela 6



അതുകൊണ്ടുതന്നെ 12 കുംഭമേളകൾ നടന്നുകഴിഞ്ഞശേഷം അടുത്തു നടക്കുന്നത് 144 വർഷം കഴിയുമ്പോൾ മഹാകുംഭമേളയാണ്. ഇപ്പോൾ പ്രയാഗ്‌രാജിൽ നടക്കുന്നത് 144 വർഷം കഴിഞ്ഞുള്ള മഹാകുംഭമേളയാണ്.

maha kumbamela 3



ദേവന്മാരും അസുരന്മാരും തമ്മിൽ നടന്ന യുദ്ധത്തിനിടയിൽ കലശത്തിൽ നിന്നും അമൃത് തുള്ളികൾ പ്രയാഗ് രാജ്, ഹരിദ്വാർ, ഉജ്ജയിൻ ,നാസിക്ക് എന്നിവിടങ്ങളിൽ വീണതായാണ് ഐതീഹ്യം.

mahakumbhamela 6

 അതോടെ ഈ സ്ഥലത്തെ നദികൾ പവിത്രമായെന്നും 12 വർഷത്തിലൊരിക്കൽ ഈ സ്ഥലങ്ങളിൽ മാറിമാറി നടക്കുന്ന കുംഭമേളയിൽ സ്നാനം ചെയ്‌താൽ മനുഷ്യരുടെ പാപമെല്ലാം തീർന്നുകിട്ടുമെന്നുമാണ് സങ്കല്പം.

Advertisment