ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സിടി സ്കാനിൽ നെഞ്ചിൽ അണുബാധ ഉണ്ടായതായി കണ്ടെത്തി. പരിശോധനകൾക്ക് ശേഷം കൂടുതൽ ചികിത്സയ്ക്കായി അദേഹത്തെ മുംബൈയിലേക്ക് മാറ്റണമോ എന്ന് തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

New Update
sarath power

പൂനെ: ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് എൻസിപി-എസ്പി നേതാവ് ശരദ് പവാറിനെ പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Advertisment

സിടി സ്കാനിൽ നെഞ്ചിൽ അണുബാധ ഉണ്ടായതായി കണ്ടെത്തി. പരിശോധനകൾക്ക് ശേഷം കൂടുതൽ ചികിത്സയ്ക്കായി അദേഹത്തെ മുംബൈയിലേക്ക് മാറ്റണമോ എന്ന് തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

85 വയസുള്ള ശരദ് പവാറിനെ ഉച്ചകഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. മകളും ലോക്‌സഭാംഗവുമായ സുപ്രിയ സുലെ, ഭർത്താവ് സദാനന്ദ് സുലെയുമാണ് ഒപ്പമുണ്ടായിരുന്നത്. 

ഓറൽ കാൻസർ അതിജീവിച്ച പവാറിന് തൊണ്ടയിലെ അണുബാധ, തുടർച്ചയായ ചുമ, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Advertisment